banner

അമ്മ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ പതിനഞ്ചുകാരി ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ബെംഗളൂരു : പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ അമ്മ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി. ബാംഗ്ലൂര്‍ കാടുഗോഡി അസറ്റ് മാര്‍ക്ക് അമപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അവന്തിക.

إرسال تعليق

0 تعليقات