കൊച്ചി : സി.പി.ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടുതവണ സി.പി.ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന രാജു, 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ സി.പി.ഐയുടെ കരുത്തുറ്റ നേതാവായിരുന്നു.
അവസാന കാലത്ത് പാർട്ടിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിരുന്നു.
0 Comments