തിരുവനന്തപുരം : വെളളനാട്ട് കുളക്കോട് സ്വദേശിയായ പത്ത് വയസ്സുകാരിയെ വീടിന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദിൽഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദിൽഷിതയുടെ അമ്മ ജോലിക്കായുള്ളുപോയിരിക്കുകയായിരുന്നു. അനുജത്തിയുമായി കളിക്കുന്നതിനിടെ ദിൽഷിത ശുചിമുറിയിലേക്ക് പോയി വാതിലടച്ചു. പിന്നീട് തിരികെയെത്തിയില്ല. കുടുംബം അന്വേഷിച്ചപ്പോൾ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ പേനയ്ക്കായി തർക്കം ഉണ്ടായതായി പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദിൽഷിതയുടെ മൃതദേഹം ഇപ്പോൾ വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments