തൃശൂര്‍ : അന്തര്‍ജില്ലാ വാഹന മോഷണ കേസുകളിൽ പ്രതിയായ വടക്കേക്കാട് എടക്കഴിയൂര്‍ സ്വദേശി വട്ടപറമ്ബില്‍ ഫൈസലി (38) നെ പരാതിക്കാരനായ കണ്ടാണശേരി സ്വദേശി ലിജോ പിടികൂടി കുന്നംകുളം പൊലീസിന് കൈമാറി. ജനുവരി 29-നാണ് ലിജോയുടെ ഹോണ്ട ഷൈൻ ബൈക്ക് മോഷണം പോകുന്നത്. കേച്ചേരി ആളൂര്‍ റോഡിലെ ചായക്കടയ്ക്ക് മുന്നിൽ വാഹനം പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയിരിക്കെ ബൈക്ക് മോഷണം പോയി.
പ്രതിയെ നേരിൽ കണ്ടതോടെ പിടികൂടി
കഴിഞ്ഞ ദിവസം ജോലിക്കുപോകുന്നതിനിടെ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ പ്രതി ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ലിജോ, അവനെ തടഞ്ഞുനിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ ലിജോ പൊലീസിൽ പരാതി നൽകാൻ വൈകിയിരുന്നു. പ്രതിക്കെതിരെ വടക്കേക്കാട്, ചാവക്കാട്, ചങ്ങരംകുളം, കുന്നംകുളം, പൊന്നാനി സ്റ്റേഷനുകളില്‍ നിരവധി വാഹന മോഷണ കേസുകൾ നിലവിലുണ്ട്.
0 Comments