സ്വന്തം ലേഖകൻ
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ വിലങ്ങ് അണിയിച്ച് നാടുകടത്തിയ നടപടിയില്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നാടുകടത്തല്‍ മാന്യമായ രീതിയില്‍ ആയിരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി നാടുകടത്താന്‍ ഉള്ള 487 പേരില്‍ 298 പേരുടെ വിവരങ്ങള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു. ഇവരെ ഉടന്‍ നാടുകടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കുകയുള്ളൂ എന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതുവരെ അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ല. ബുധനാഴ്ചയാണ് മോദി ട്രംപ് കൂടിക്കാഴ്ച.
0 Comments