ബുറൈദ (സൗദി അറേബ്യ) : ബുറൈദയിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തനൂർ സ്വദേശി ജയദേവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുറൈദയിൽ എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. മുറിയുടെ അകത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മുറി തുറന്ന് പരിശോധന നടത്തി, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണ കാരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments