തിരുവനന്തപുരം : എംഎൽഎ ഹോസ്റ്റൽ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മൂന്ന് വർഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി. വയനാട് വൈത്തിരി സ്വദേശിയായ ഹാരിസ് (40) ആണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഹാരിസിനെ മ്യൂസിയം പൊലീസ് ബെംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതി നാലു വർഷത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു. കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾ തുടരുന്നതായി പൊലീസ് അറിയിച്ചു.
0 Comments