കേരളത്തിൽ ഗില്ലൻ-ബാറി സിൻഡ്രോം (GBS) ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന സ്വദേശി ജോയ് ഐപ് (58) ആണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ജോയ് ഐപിന്റെ മരണം സംഭവിച്ചത്.
സംസ്ഥാനത്ത് GBS ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അപൂർവമായ ന്യൂറോളജിക്കൽ രോഗമാണ് ഗില്ലൻ-ബാറി സിന്‍ഡ്രോം. ഈ രോഗം മൂലമായി നാഡീ ബന്ധം തകരാറിലാകുകയും, അവയവങ്ങൾ കംപനിയിൽ ആകുകയും ചെയ്യുന്ന അവസ്ഥയിലേക്ക് രോഗിയെ എത്തിക്കാം.
GBS ഒരു ബാക്ടീരിയൽ അല്ലെങ്കിൽ വൈറൽ അണുബാധയ്ക്ക് ശേഷമോ, ചില പ്രതിരോധവാക്സിനുകൾക്ക് ശേഷമോ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ഓട്ടോ ഇമ്യൂൺ രോഗാവസ്ഥ ആണ്. രോഗം നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ നൽകുകയും ചെയ്താൽ രോഗം നിയന്ത്രിക്കാൻ സാധിക്കും.
സംസ്ഥാന ആരോഗ്യ വകുപ്പ് GBS കേസുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
0 Comments