കണ്ണൂരിലും റാഗിങ്ങ് പരാതി. കൊളവല്ലൂര്‍ പി.ആര്‍. മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് മര്‍ദനമേറ്റത്. ബുധനാഴ്ച്ച അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് നിഹാല്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പലിനായിരുന്നു പരാതി നല്‍കിയത്. പിന്നീട് പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിഹാലിന്റെ ഇടതുകൈ ചവിട്ടി ഒടിച്ചുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. നിലത്തിട്ട് ചവിട്ടുകയും കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തലശ്ശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.
സ്‌കൂളില്‍ വെച്ച് വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നു. മുമ്പും ഇവര്‍ ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. മറ്റ് വിദ്യാര്‍ഥികള്‍ക്കു നേരെയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥി പറയുന്നു. പൊലീസ് വിദ്യാര്‍ഥികളുടെയും പൊലീസിന്റെയും മൊഴി ശേഖരിച്ചു.
0 Comments