പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആനയിടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പാപ്പാന്മാരുടെ മൊഴിയെടുത്തിരുന്നു. വനംവകുപ്പ് മന്ത്രി സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നത് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
അതേസമയം, അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. രാജൻ, ലീല, അമ്മുക്കുട്ടി എന്നിവർക്കാണ് ജീവൻ നഷ്ടമായത്. 12 പേർ ചികിത്സയിലാണ്. ഇക്കൂട്ടത്തിൽ 2 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
0 تعليقات