കോട്ടയം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയും തൃണമൂൽ കോൺഗ്രസിൽ ലയിക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. പാർട്ടി നേതാക്കളുടെ പിന്തുണയോടെ ആണ് ഈ തീരുമാനം.
"ഒരു വർഷമായി എൻഡിഎ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല"
ഒരു വർഷമായി സ്വതന്ത്ര പാർട്ടി നിലപാടാണ് സ്വീകരിച്ചിരുന്നത്. "ഒരു എൻഡിഎ യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇത് ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു" - സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
റബ്ബർ താങ്ങ് വില, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ എൻഡിഎ ഉറപ്പ് നൽകിയെങ്കിലും കേന്ദ്രസർക്കാരിൽ എത്തിക്കാൻ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നത് മുന്നണി മാറ്റത്തിന് പ്രധാന കാരണമായി. "പാർട്ടി സംവിധാനം രൂപീകരിച്ചെങ്കിലും എൻഡിഎയുടെ ഭാഗത്തു നിന്നു സംരക്ഷണം ലഭിച്ചില്ല", സജി ആരോപിച്ചു.
"ബിജെപിക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്"
"ബിജെപി ഗുണകരമായ ചില പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വേണ്ട പിന്തുണ ലഭിച്ചില്ല. തൃണമൂൽ കോൺഗ്രസിൽ ലയനം ഏപ്രിൽ മാസത്തിൽ കോട്ടയത്ത് നടക്കും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മുൻനിര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും", സജി അറിയിച്ചു.
ബിജെപി നേതാവ് കെ. സുരേന്ദ്രനെ മനുഷ്യബന്ധമുള്ള രാഷ്ട്രീയ നേതാവായി സജി മഞ്ഞക്കടമ്പിൽ വിശേഷിപ്പിച്ചു. തുഷാർ വെള്ളാപ്പള്ളി തൃണമൂലിൽ ചേർന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments