കുന്നത്തൂർ (കൊല്ലം) : ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം നടത്തിയിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ പോലീസിന്റെ പിടിയിൽ. ശൂരനാട് മണ്ഡലം മുൻ ആർ.എസ്.എസ് കാര്യവാഹകും ശാരിരിക് ശിക്ഷക് പ്രമുഖനും ആയിരുന്ന ശൂരനാട് തെക്ക് പതാരം തൃക്കുന്നപ്പുഴ വടക്ക് കൊച്ചുതറ കിഴക്കതിൽ രാഹുൽ കൃഷ്ണൻ (32) ആണ് ശൂരനാട് പൊലീസിന്റെ വലയിലായത്.
പോലീസ് റെയ്ഡിൽ 1.330 ഗ്രാം എം.ഡി.എം.എ പിടികൂടി
ആളൊഴിഞ്ഞ വീട്ടിൽ എം.ഡി.എം.എ വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ കവറുകളിൽ സൂക്ഷിച്ച നിലയിൽ 1.330 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി.
ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ ദീപു പിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
0 Comments