banner

മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണി; അടവ് മുടങ്ങിയതോടെ സംഘം വീട്ടിലിരിപ്പായി; യുവതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു



മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവതി ജീവനൊടുക്കി. എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്.

ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ യുവതിയോട് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ സമയം ചോദിച്ചിട്ടും സംഘം വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയില്‍ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ യുവതി മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments