banner

പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലത്ത് അച്ഛനെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് മൂന്നം​ഗ സംഘം; പ്രതികൾ അറസ്റ്റിൽ



കൊല്ലം : അച്ഛനെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് മൂന്നം​ഗ സംഘം. കൊല്ലം ഏരൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നംഗ സംഘം അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചത്. 

ഏരൂർ മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്. അയിരനല്ലൂർ സ്വദേശികളായ സുനിൽ, അനീഷ്, എന്നിവരേയും പ്രായപൂർത്തിയാവാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഒന്നാം പ്രതി സുനിലിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

إرسال تعليق

0 تعليقات