കേരളത്തിൽ അനധികൃത ബെറ്റിംഗ്, ഗെയിമിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത മലയാളി ഇൻഫ്ലുവൻസർമാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു. വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ എന്നിവരടക്കമുള്ള നിരവധി പേരുടെ അക്കൗണ്ടുകളാണ് ഇൻസ്റ്റാഗ്രാം റിമൂവ് ചെയ്തിരിക്കുന്നത്.
അഡ്വ. ജിയാസ് ജമാൽ നൽകിയ പരാതിയിനെ തുടർന്ന് കേരള സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നുള്ള നിയമനടപടികൾക്കൊപ്പം മെറ്റയും (Meta) ശക്തമായ നടപടികൾ കൈക്കൊണ്ടതോടെ നിരവധി മലയാളി ഇൻഫ്ലുവൻസർമാരുടെ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടു.
ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഈ ഇൻഫ്ലുവൻസർമാർ, ബെറ്റിംഗ് ആപ്പുകൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന വ്യാജ പ്രചാരണം നടത്തി, അതുവഴി വീടുകളും കാറുകളും വാങ്ങിയെന്നത് പോലെയുള്ള തെറ്റിദ്ധാരണകൾ പരത്തിയിരുന്നതിനാലാണ് അന്വേഷണം ശക്തമായത്. ഇത്തരം പ്രോത്സാഹനങ്ങൾക്കായി അവർ വൻതോതിൽ പണമടക്കിയതും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
അനധികൃത ബെറ്റിംഗ് ആപ്പുകളിലൂടെ വേട്ടയാടപ്പെട്ട നിരവധി പേർ സാമ്പത്തികമായി വഞ്ചിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചത്. ഇനി വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള അനധികൃത പ്രചാരങ്ങൾ നടത്തുന്നവർക്കെതിരെ കൂടുതൽ പരിശോധനയും നിയമനടപടികളും ഉണ്ടാകുമെന്ന് സൂചനയുണ്ട്.
0 Comments