കൊല്ലം : തഴവയിൽ യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന കോട്ടയ്ക്കു പുറം കുത്തോളിൽ പടീറ്റതിൽ വിപിൻ (24), ക്ലാപ്പന കോട്ടയ്ക്കകം മനയിൽ വടക്കതിൽ സുദീഷ് (23) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ പോലീസ് പറയുന്നത്:
കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ, കുലശേഖരപുരം അംബീരേത്ത് ക്ഷേത്രത്തിന് സമീപം സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്ന വിഷ്ണുരാജിനെ പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഷ്ണുരാജിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, കണ്ണൻ, ഷാജിമോൻ, അബീഷ്, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ റിമാൻഡ് ചെയ്തു.
0 Comments