banner

ഫലസ്തീനികളെ പുറത്താക്കാനും ഗസ്സ പിടിച്ചടക്കാനുമുള്ള ട്രംപിന്റെ പദ്ധതി; ശക്തമായി എതിര്‍ക്കുമെന്ന് യുകെ

ഗസ്സ പിടിച്ചടക്കാനും ഫലസ്തീനികളെ പുറത്താക്കാനുമുള്ള ട്രംപിന്റെ പദ്ധതിയെ എതിര്‍ക്കുമെന്ന് യുകെ

സ്വന്തം ലേഖകൻ
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി നീക്കം ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കുമെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്‍ക്ലേവിനായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ തടയുമെന്ന് ആദ്യമായി സ്ഥിരീകരിച്ചു.

അയല്‍ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയോടെ ഫലസ്തീനികള്‍ ഗസ്സയുടെ ഭാവി നിര്‍ണ്ണയിക്കണമെന്ന് വികസന മന്ത്രി ആനിലീസ് ഡോഡ്‌സ് പറഞ്ഞു.
”ഗസ്സയിലെ ഫലസ്തീനികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അയല്‍ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കും. ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുകയോ ഗസ്സ മുനമ്പിന്റെ പ്രദേശം കുറയ്ക്കുകയോ ചെയ്യരുത്.’ ഡോഡ്‌സ് പറഞ്ഞു:

‘ഗസ്സ മുനമ്പ്’ യുഎസ് ഏറ്റെടുക്കുമെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു. – ഗസ്സയില്‍ താമസിക്കുന്ന ഏകദേശം 1.8 ദശലക്ഷം ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും അങ്ങനെ അദ്ദേഹം ‘നരക ദ്വാരം’ എന്ന് വിളിച്ചത് ‘മിഡില്‍ ഈസ്റ്റിലെ റിവിയേര’ ആക്കി മാറ്റുമെന്നും പറഞ്ഞിരുന്നു.

വൈറ്റ്ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പേരുമാറ്റി വംശീയ ഉന്മൂലനം തുടരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. ഗസ്സയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ ജോര്‍ദാന്‍, ഈജിപ്ത്, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു –

”പാലസ്തീനിയന്‍ സിവിലിയന്‍മാര്‍ക്ക് അവരുടെ വീടുകളിലേക്കും അവരുടെ ജീവിതത്തിലേക്കും മടങ്ങിയെത്താനും പുനര്‍നിര്‍മ്മിക്കാനും കഴിയണം – അത് അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പുനല്‍കുന്ന അവകാശമാണ്. ഡോഡ്‌സ് പറഞ്ഞു.

Post a Comment

0 Comments