Latest Posts

തൃക്കരുവയിൽ അനധികൃത സ്കൂളുകൾ ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്നു; തൃക്കരുവ ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പ് മൗനം തുടരുന്നു; രക്ഷിതാക്കൾ ജാഗ്രത



കൊല്ലം : വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ തൃക്കരുവയിൽ തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ നടപടി കൈക്കൊള്ളാത്തതിനെതിരെ രക്ഷിതാക്കൾ ശക്തമായ ആക്ഷേപം ഉന്നയിക്കുന്നു.

വിദ്യാഭ്യാസ വകുപ്പും ഗ്രാമപഞ്ചായത്തും കുറ്റകരമായ മൗനത്തിൽ
അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനും ഫിറ്റ്നസ് ഇല്ലാത്ത സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരം നൽകേണ്ട ചുമതല തൃക്കരുവ ഗ്രാമപഞ്ചായത്തിനുമുണ്ട്. എന്നാൽ, ഈ സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികൾ പരസ്പര അനാസ്ഥയാണ് കാണിക്കുന്നത്. ഇത് പ്രദേശവാസികളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.

കാലിത്തൊഴുത്തുകളെക്കാൾ ചെറിയ ക്ലാസ് മുറികൾ, മനസിക സമ്മർദ്ദം കുട്ടികൾക്ക്

ഇത്തരം സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തവയിലും, അത്യന്തം ഇടുങ്ങിയ ക്ലാസ് മുറികളിലാണ് കുട്ടികൾ പഠനം തുടരേണ്ടി വരുന്നത്. കാതലായ അളവിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവ കുട്ടികളിൽ മാനസിക സമ്മർദ്ദത്തിനും ശാരീരിക അസൗകര്യങ്ങൾക്കും കാരണമാകുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന അഴിമതികൾ തന്നെയാണ് ഇവിടെ ആവർത്തിക്കപ്പെടുന്നതെന്നിരിക്കെ, ബന്ധപ്പെട്ട അധികൃതരുടെ മൗനം നിഗൂഢമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

CBSE സ്കൂൾ എന്ന വ്യാജേനെ ലക്ഷങ്ങളുടെ ഡൊണേഷൻ
CBSE സ്കൂൾ എന്ന മുദ്ര വച്ചാണ് ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഈ സ്കൂളുകൾക്ക് ആവശ്യമായ അംഗീകാരം ഇല്ലാത്തതിനാൽ, വിദ്യാർത്ഥികളുടെ ഭാവിയെ സംശയാസ്പദമാക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. ഫീസ് കൂടാതെ, ഡൊണേഷൻ എന്ന പേരിൽ രക്ഷിതാക്കളിൽ നിന്ന് ആയിരങ്ങൾ ഈടാക്കുന്നതായും ആരോപണമുണ്ട്.

ജില്ലാ വിദ്യാഭ്യാസ വകുപ്പും മൗനം പാലിക്കുന്നു
അനുമതി ഇല്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ഉത്തരവാദിത്തമുള്ള കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസും ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. വർഷങ്ങളായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾക്ക് ഒടുവിൽ ഉത്തരവാദികൾ ഇടപെടുമോ എന്നതാണ് ഇപ്പോൾ രക്ഷിതാക്കൾ ഉറ്റുനോക്കുന്നത്.

0 Comments

Headline