കൊല്ലം : ശാസ്താംകോട്ടയിൽ പള്ളിശ്ശേരിക്കലിൽ മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിലായി. പള്ളിശ്ശേരിക്കൽ സത്യാലയത്തിൽ ഋഷി (22) യാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ വീടിന്റെ സമീപത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ 0.76 ഗ്രാം എംഡിഎംഎയും 4.3 ഗ്രാം കഞ്ചാവുമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശാസ്താംകോട്ട മേഖലയിലെ ആറാമത്തെയാളാണ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. മൈനാഗപ്പള്ളി, പതാരം, കടപുഴ പ്രദേശങ്ങളിൽ നിന്ന് യുവതി ഉൾപ്പെടെ അഞ്ച് പ്രതികളെ പൊലീസ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിടികൂടിയിരുന്നു.
0 Comments