സ്വന്തം ലേഖകൻ
തളിപ്പറമ്പ് : പന്ത്രണ്ട്കാരിയായ വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരിയായ യുവതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പുളിംപറമ്പ് തോട്ടറമ്പിലെ ആരംഭൻ സ്നേഹമെർലിനെയാണ് തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്കൂളിലെ അധ്യാപിക വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി പരിശോധിക്കുന്നതിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ കുടുംബശ്രീ കൗൺസിലിംഗിനിടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെ പോലീസ് കേസെടുത്തു.
തുടർന്നുള്ള അന്വേഷണത്തിൽ, കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ സംഭവമാണിതെന്നും തുടർന്ന് കേസെടുത്തതായും പോലീസ് അറിയിച്ചു. നേരത്തെയും സമാനമായ കേസിൽ പ്രതിയായിരുന്നു സ്നേഹമെർലിൻ. ഒരു പതിനാല് കാരനെയും പ്രതി നേരത്തെ പീഡിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കൂടാതെ, 2023 ഫെബ്രുവരി 3-ന് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് സി.പി.ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായ കോമത്ത് മുരളീധരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
0 Comments