banner

പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടുകാരോടൊപ്പം പാറക്കുളത്തിൽ; കൊല്ലത്ത് കുളിക്കുന്നതിനിടെ 13 വയസുകാരൻ മുങ്ങി മരിച്ചു



കൊല്ലം : കൂട്ടുകാരോടൊപ്പം പാറക്കുളത്തിൽ കുളിക്കാനെത്തിയ 13 വയസുകാരൻ മുങ്ങി മരിച്ചു. കൊല്ലം ആയൂരിലെ റോഡുവിള വിപി ഹൗസില്‍ നവാസിന്റെ മകൻ മുഹ്സിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം ക്രഷറിലെ പാറക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

മുഹ്സിൻ മുങ്ങിത്താന്നതിനെ തുടർന്ന് കൂട്ടുകാർ ബഹളം വെച്ചു. കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ കരയ്‌ക്കെത്തിച്ചത്. കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ ഇവിടെ കുളിക്കാൻ എത്തുന്നത് ക്രഷറിലെ ജീവനക്കാർ ആരും കണ്ടിരുന്നില്ലെന്ന് വിവരങ്ങളുണ്ട്. മരിച്ച മുഹ്സിൻ ചെറിയവെളിനല്ലൂർ കെ.പി.എം. എച്ച്‌.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു.

إرسال تعليق

0 تعليقات