Latest Posts

അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് നേതാവായ യുവാവ് പോലീസ് പിടിയിൽ



ഇടുക്കി : 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയായ വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് ഷാൻ സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്നുവെന്നും, മൂന്നു വർഷം മുൻപാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. കേസിനിടയിൽ പെൺകുട്ടി സ്‌കൂളിൽ കൗൺസിലിംഗ് സെഷനിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

0 Comments

Headline