Latest Posts

വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; 18ഉം 19ഉം വയസ്സുകാരായ യുവാക്കൾ പോലീസ് പിടിയിൽ; അറസ്റ്റ്



തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തിനുനേരെ രണ്ട് യുവാക്കളുടെ ആക്രമണം. സംഭവം ഞായറാഴ്ച രാത്രി 12 മണിയോടെ പാപ്പനംകോട് ജംഗ്ഷനയിലായിരുന്നു സംഭവം. കരിമഠം കോളനിയിലെ ശ്രീക്കുട്ടൻ എന്നറിയപ്പെടുന്ന പ്രവീൺ (19), പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തിയ ഇരുവരും പരിശോധനക്കിടെ എസ്ഐയെ മർദ്ദിക്കുകയും പിന്നാലെ എത്തിയ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത് അക്രമം അഴിച്ചുവിടുകയുമായിരുന്നു. സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം ഉള്ളതായി പൊലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് പൊലീസ് ഇരുവരെയും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

0 Comments

Headline