തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടില്ല. ഇതേതുടർന്ന് റമദാൻ വ്രതാരംഭം മാർച്ച് 2 (ഞായറാഴ്ച) ആയിരിക്കുമെന്ന് പണ്ഡിതന്മാർ അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിൽ മാസപ്പിറവി സ്ഥിരീകരിച്ചതിനാൽ ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം നാളെ (മാർച്ച് 1) ആരംഭിക്കും. ഒമാൻ, UAE, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments