ആലപ്പുഴ : മണ്ണഞ്ചേരിയിൽ 20കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഇടപെട്ട് മൃതദ്ദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുൻ ആണ് മരിച്ചത്. അർജുനെ ഇന്ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ വിവരം പൊലീസിൽ അറിയിക്കാതെ കുടുംബം സംസ്‌കരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. വീട്ടുകാർ ചിതയൊരുക്കി സംസ്കാരത്തിന് ഒരുങ്ങുന്നതിനിടെ വിവരം അറിഞ്ഞ് എത്തിച്ചേർന്ന പൊലീസ് ചടങ്ങ് നിർത്തിവച്ചു.
കുടുംബത്തിന്റെ വിശദീകരണപ്രകാരം, അർജുൻ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. മറ്റെന്തെങ്കിലും സംശയങ്ങൾ ഇല്ലാതിരുന്നതിനാൽ പൊലീസ് അറിയിക്കാതെ സംസ്‌കരിക്കാൻ തീരുമാനിച്ചതാണെന്ന് കുടുംബം അറിയിച്ചു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ്, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments