തിരുവനന്തപുരം : തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മേവർക്കൽ പ്ലാവിള വീട്ടിൽ കെ.അരുൺ (20) ആണ് മരിച്ചത്.
അപകടം കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷൻ സമീപം വച്ചാണ് സംഭവിച്ചത്. മേവർക്കലിലെ വീട്ടിൽ നിന്ന് വഞ്ചിയൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, കിളിമാനൂർ ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിന് കാരണമായതെന്നു സൂചന. ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചതായി പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ഗുരുതര പരിക്കേറ്റ അരുണിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments