കൊച്ചി : പാലാരിവട്ടത്ത് 20 വയസ്സുള്ള വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിമാന കമ്പനികളിൽ ക്യാബിൻ ക്രൂ ആകാൻ പരിശീലനം നൽകുന്ന കോഴ്സിന് പഠിച്ചുവരികയായിരുന്നു വിദ്യാർത്ഥിനി. പാലാരിവട്ടത്ത് ഒരു താമസസൗകര്യത്തിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു.
അതേസമയം, മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments