കോഴിക്കോട് : ഫറോക്ക് നഗരസഭാ ക്ലീൻ സിറ്റി മാനേജർ വി.കെ. രാജീവനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വിജിലൻസ് രാജീവനെ പിടികൂടിയത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങുന്നതിനുള്ള ലൈസൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആണ് കൈക്കൂലി വാങ്ങിയത്. ചെറുവണ്ണൂർ സ്വദേശിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നത്.
കുടിവെള്ള വിതരണത്തിനായി തുടങ്ങുന്ന മിനറൽ വാട്ടർ ഏജൻസിയുടെ ലൈസൻസിനായി ആദ്യം 1000 രൂപ കൈക്കൂലി വാങ്ങിയതായും തുടർന്ന് നിരന്തരം പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. രണ്ടാമതായി 2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാജീവനെതിരെ നേരത്തെയും കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments