Latest Posts

തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് സുലഭ.കെ അവതരിപ്പിച്ചു



തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് സുലഭ കെ. അവതരിപ്പിച്ചു. ₹24,10,60,512 വരവും ₹23,78,74,514 ചെലവും വരുമാന-ചിലവാനുപാതത്തിൽ ₹31,85,998 രൂപ നീക്കിയ ശേഷമുള്ള ബജറ്റിൽ സേവന മേഖലക്ക് പ്രത്യേക പ്രാധാന്യം നൽകി. 

പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ ബജറ്റിൽ വിവിധ വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകി.

ബജറ്റ് അവതരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരസ്വതി രാമചന്ദ്രൻ, കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

0 Comments

Headline