Latest Posts

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 22-കാരൻ്റെ അച്ഛനും കുത്തേറ്റു; യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു



കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയായിരുന്നു മരിച്ച ഫെബിൻ.

കാറിൽ എത്തിയ അജ്ഞാതനായ വ്യക്തിയാണ് ഫെബിനെ കുത്തിക്കൊന്നത്. പർദ്ദ ധരിച്ചെത്തിയ പ്രതി വീട്ടിൽ നിന്ന് ഫെബിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗോമസിനും കുത്തേറ്റു. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫെബിനെ രക്ഷിക്കാനായില്ല.

പ്രതി ഉപയോഗിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിനരികിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. കാറിനകത്ത് ചോരപ്പാടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സമീപ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ട്രാക്കിൽ മരിച്ചയാൾ ഫെബിനെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തതാണെന്ന സൂചനയുണ്ട്. ചവറ സ്വദേശിയായ തേജസ് രാജ് എന്നയാളാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ നേരത്തെ യാതൊരു ക്രിമിനൽ കേസ് ഉണ്ടായതായി അറിവില്ലെന്നാണ് പോലീസ് നിഗമനം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

0 Comments

Headline