കരുനാഗപ്പള്ളി : ക്രിമിനൽ കേസ് പ്രതിയുടെ പിറന്നാളിനിടെ വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷം നടത്തിയ സംഭവത്തിൽ 28 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശികളായ നിതീഷ്, ബിൻഷാദ്, തൻസീർ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ബാർ ഹോട്ടലിൽ ജന്മദിന ആഘോഷം
കഴിഞ്ഞ 10ന് രാത്രി 8.30നും 9.30ക്കും ഇടയിൽ കരുനാഗപ്പള്ളിക്ക് സമീപത്തുള്ള ഒരു ബാർ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. നിതീഷിന്റെ ജന്മദിനം പ്രമാണിച്ച് കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്ഥിരം കുറ്റവാളികൾ ബാറിൽ ഒത്തുകൂടുകയായിരുന്നു.
സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിനൊടുവിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
0 Comments