കണ്ണൂർ : കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ 49 കാരൻ രാധാകൃഷ്ണനെ വെടിവെച്ചു കൊലപ്പെടുത്തി. വൈകീട്ട് 7.30ന് നിർമാണം നടക്കുന്ന തന്റെ വീട്ടിലാണ് രാധാകൃഷ്ണനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ലെങ്കിലും വീട് നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്ക് നയിച്ചതാണെന്നാണ് പ്രദേശവാസികളുടെ സംശയം.
ശ്രീകണ്ഠാപുരം സ്വദേശിയായ രാധാകൃഷ്ണൻ, കുറച്ച് വർഷങ്ങളായി കൈതപ്രത്ത് താമസിച്ച് വരികയായിരുന്നു. സംഭവം നടന്നയുടൻ കണ്ണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പിന്നിലെ കൃത്യമായ കാരണം വ്യക്തമാക്കാൻ പൊലീസ് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
0 Comments