banner

ഓലയിൽകടവ് പുതിയ പാലം തുറന്നതോടെ അപകടങ്ങൾ പതിവ്; വീതി കൂട്ടാതെ സൗന്ദര്യവൽക്കരണം എന്തിനെന്ന ചോദ്യമുയർത്തി നാട്ടുകാർ; അതിനിടയിൽ മുഖം മിനുക്കാൻ 75 ലക്ഷത്തിന്റെ ഭരണാനുമതി



കൊല്ലം : ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടമായ കെ.എസ്.ആർ.ടി.സി – ഓലയിൽകടവ് പുതിയ പാലം തുറന്നതിന് ശേഷം ഓലയിൽകടവ്, മൃഗാശുപത്രി ഭാഗങ്ങളിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. വിസ്തൃതമായ പുതിയ പാലത്തിലൂടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ, ഓലയിൽകടവിലെ ഇടുങ്ങിയ ജംഗ്ഷനിലും വേഗം കുറയ്ക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.

ആറുകിലോമീറ്ററോളം ഗതാഗത പ്രശ്‌നങ്ങൾ
ഓലയിൽകടവ് മുതൽ രാമവർമ്മ ക്ലബ് വരെയുള്ള ഏകദേശം അരകിലോമീറ്റർ ദൂരത്തിൽ ഗതാഗത തടസം പതിവാണ്. ഒരേ സമയം ഇരുവശത്തേക്കും രണ്ട് വാഹനങ്ങൾക്ക് സുലഭമായി കടന്നുപോകാനാകാത്തതാണ് പ്രധാന പ്രശ്‌നം. റോഡിനോട് ചേർന്നാണ് വീടുകൾ ഉള്ളതിനാൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി റോട്ടറി ക്ലബിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവർ സീറ്റ് ഭാഗത്ത് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറി. ശേഷം മതിലിനോട് ചേർന്ന് ഞെരുങ്ങി. കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പുതിയ പാലത്തിലൂടെ യാത്ര ചെയ്യുന്ന മിക്കവർക്കും ഈ പ്രദേശത്തെ റോഡ് അവസ്ഥയറിയില്ല എന്നത് അപകടങ്ങൾ വർധിക്കാൻ കാരണമായിരിക്കുന്നു. പാലം തുറന്നെങ്കിലും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടൽ ഉടൻ ഉണ്ടാകില്ലെന്നാണു അധികൃതർ നൽകുന്ന സൂചന.

75 ലക്ഷം രൂപയുടെ ഭരണാനുമതി
റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഓട നിർമ്മിച്ച് ടൈൽ വിരിച്ച് സൗന്ദര്യവൽക്കരിക്കാൻ 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാൽ വീതി കൂട്ടാതെ മാത്രം സൗന്ദര്യവൽക്കരണം കൊണ്ട് കാര്യമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. തേവള്ളി പാലത്തിന് കീഴിലൂടെ തോപിൽകടവിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ രൂപരേഖ ഉണ്ടാക്കിയിരുന്നെങ്കിലും ഇതു നടപ്പിലാകാതിരിയതാണ് ഇപ്പോഴത്തെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം. 

പാലം നിർമാണം പാതിവഴിയിൽ നിലച്ചു, ഓലയിൽകടവിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടത് മൂലമാണ് വീതിയില്ലാത്ത ഈ റൂട്ടിൽ വാഹനത്തിരക്ക് വർധിച്ചത്. നിലവിലെ പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

إرسال تعليق

0 تعليقات