Latest Posts

അന്നു തടഞ്ഞെങ്കിൽ ഇന്നീ മരണം ഒഴിവാക്കാമായിരുന്നു!; പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം: ‘വിദ്യാർഥികളെ തല്ലാൻ അധ്യാപകർക്കു ഭയം, എന്തു ചെയ്താലും പിൻതുണയ്ക്കുന്ന നിലപാടാണ് രക്ഷിതാക്കൾക്ക്, കഴിഞ്ഞവർഷവും ഷഹബാസിനെ ആക്രമിച്ച കുട്ടികൾ 10ാം ക്ലാസ് വിദ്യാർഥികളെ മർദ്ദിച്ചിരുന്നു



താമരശ്ശേരി : പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ മൂന്ന് പേർ കഴിഞ്ഞ അധ്യയന വർഷത്തും മറ്റ് വിദ്യാർത്ഥികളെ മർദിച്ചതായി സ്ഥിരീകരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവർ താമരശ്ശേരി സ്കൂളിലെ പത്താം ക്ലാസുകാരെയാണ് മർദിച്ചത്.

സ്കൂളിനു സമീപത്തും വയലിലുമായാണ് അന്ന് സംഘർഷമുണ്ടായത്. ഇവരുടെ മർദ്ദനത്തിൽ രണ്ട് കുട്ടികൾക്ക് പരുക്കേറ്റു, രക്തം റോഡിൽ വീണു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ അന്ന് മർദിച്ച വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ പൂർണ പിന്തുണ ലഭിക്കുകയായിരുന്നു.

വിദ്യാർത്ഥികളിൽ ക്രിമിനൽ പ്രവണത വർധിക്കുന്നു
“പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ നിയന്ത്രിക്കാൻ തയാറാകുന്നില്ല. ചില കുട്ടികളുടെ പെരുമാറ്റം ക്രിമിനൽ സ്വഭാവമുള്ളതാണ്. അധ്യാപകർ ഭയന്നാണ് ജീവിക്കുന്നത്. റക്ഷിതാക്കളുടെ പിന്തുണയുള്ളത് കൊണ്ടു തന്നെ അധ്യാപകർക്ക് നടപടിയെടുക്കാനാകുന്നില്ല. ഷഹബാസ് യാതൊരു പ്രശ്നത്തിലും ഇടപെടാത്ത വിദ്യാർത്ഥിയായിരുന്നു. ഇതിന് മുമ്പ് എന്തെങ്കിലും പ്രശ്നത്തിൽ ഉൾപ്പെട്ടതായും അറിവില്ല.” – നജീബ് മനോരമ ഓൺലൈനോട് പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പ് വഴി ആസൂത്രിത ആക്രമണം
കഴിഞ്ഞ ഞായറാഴ്ച, സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെ, താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിനിടെ സാങ്കേതിക തടസ്സമുണ്ടായി. പാട്ട് നിലച്ചതോടെ ചില വിദ്യാർത്ഥികൾ കൂവി, ഇതോടെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. അന്ന് ട്യൂഷൻ സെന്ററിലെ അധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നീട് വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രതികാര ആസൂത്രണം തുടങ്ങിയിരുന്നു.

എളേറ്റിൽ വട്ടോളിയിലെ എം.ജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. സംഘർഷം ഇങ്ങനെ ക്രൂരമായ കൊലയിലേക്ക് എത്തുമെന്നു ആരും കരുതിയിരുന്നില്ല.

0 Comments

Headline