Latest Posts

അഞ്ചാലുംമൂട് പനയത്തെ ലഹരിക്കൊല: വാക്കേറ്റം കലാശിച്ചത് കത്തിക്കുത്തിൽ; അനിലിനെ കുത്തുന്നത് തടഞ്ഞ ധനേഷിനും കുത്തേറ്റു; അജിത്തിനെ പോലീസ് പിടികൂടിയത് അക്രമം നടത്തിയതിന് ശേഷം ഉത്സവ ഫ്ലോട്ടിന് മുന്നിൽ ഡാൻസ് കളിക്കുന്നതിനിടെ; അന്വേഷണം


അഞ്ചാലുംമൂട് : മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് യുവാവ് കൊല്ലപ്പെട്ടു.
വൈകിട്ട് ഏഴരയോടെ പനയം ആലുംമൂട് ചെമ്മക്കാട് സ്വദേശി അനിൽകുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് അജിത് (36) അഞ്ചാലുംമൂട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്.

ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്ക് പിന്നാലെയായിരുന്നു അക്രമം. സമീപത്തെ അമ്പലത്തിലെ ഉത്സവാഘോഷത്തിനിടെ സുഹൃത്തുക്കളായ അനിൽകുമാർ, അജിത്, ധനേഷ് എന്നിവർ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

പ്രതി അജിത് അനിൽകുമാറിനെ കുത്തിയപ്പോൾ ധനേഷ് തടയാൻ ശ്രമിക്കുന്നതിനിടെ കത്തി ധനേഷിനും വീണു. അനിൽകുമാറിന് രണ്ട് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

ഇതിന് പിന്നാലെ അജിത് ഉത്സവഘോഷയാത്രയിലെ ഫ്ലോട്ടുകളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു. അക്രമം നടന്ന വിവരം അറിഞ്ഞ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

അനിൽകുമാറിനെയും ധനേഷിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിൽകുമാറിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ധനേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

0 Comments

Headline