പത്തനംതിട്ട : സംസ്ഥാനത്ത് വേനൽമഴക്കിടെ ഇടിമിന്നലേറ്റ് വീണ്ടും മരണം. കോന്നി ചെങ്ങറ സമരഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ നീലകണ്ഠനെ രക്ഷപ്പെടുത്താനായില്ല. മൃതദേഹം നിലവിൽ കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
0 Comments