Latest Posts

കുരീപ്പുഴ മേലേമങ്ങാട് അംഗനവാടിയിൽ വീണ്ടും സാമൂഹികവിരുദ്ധരുടെ അതിക്രമം



കൊല്ലം : കൊല്ലം കോർപ്പറേഷനിലെ കുരീപ്പുഴ 7ാം വാർഡിലുള്ള മേലേമങ്ങാട് അംഗനവാടിയിൽ വീണ്ടും സാമൂഹികവിരുദ്ധരുടെ അതിക്രമം. അംഗനവാടിയുടെ ജനാല സാമൂഹികവിരുദ്ധർ അടിച്ചു തകർത്തതായി റിപ്പോർട്ട്.

ഇത് ആദ്യമായല്ല ഇവിടെ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. മുമ്പും നിരവധി അതിക്രമങ്ങൾ നടന്നിട്ടുണ്ട്. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നാണു പ്രദേശവാസികളുടെ പരാതി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി അംഗനവാടി വർക്കർ ഉഷാകുമാരി വ്യക്തമാക്കി.

0 Comments

Headline