ആശാ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് യോഗത്തിൽ സഖ്യകക്ഷിയായ ആർജെഡി മുന്നോട്ടുവന്നു. സമരം ഉടൻ ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർജെഡി ആവശ്യമുന്നയിച്ചു. ഈ വിഷയത്തിൽ ആർജെഡിയുടെ നിലപാടിനെ സിപിഐയും പിന്തുണച്ചിട്ടുണ്ട്.
സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി : ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര വിഹിതം വർധിപ്പിച്ചാൽ അതനുസരിച്ചുള്ള സംസ്ഥാന വിഹിതം നൽകാൻ തയ്യാറാണ് എന്ന നിലപാടും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
സമരം 39ാം ദിവസത്തിൽ; നിരാഹാര സമരത്തിലേക്ക് ആശ വർക്കർമാർ : സമരം 39ാം ദിവസം തുടരുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായുണ്ടായ ചർച്ച പരാജയപ്പെട്ടതോടെ സമരസമിതി നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിക്കുന്നതിനായി മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തി.
നിയമസഭ പ്രക്ഷുബ്ധം : ആശ വർക്കർമാരുടെ സമരത്തെ ചൊല്ലി നിയമസഭയിൽ കടുത്ത ചർച്ചയുണ്ടായി. പ്രതിപക്ഷം സമരത്തെ ശക്തമായി പിന്തുണച്ചപ്പോൾ, സർക്കാർ സമാധാനപരമായ ഒത്തുതീർപ്പ് കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് എന്ന നിലപാട് വീണ്ടും ആവർത്തിച്ചു.
0 Comments