Latest Posts

കലക്ടറേറ്റിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ സബ് കളക്ടർ ആൽഫ്രഡ് ഒവിക്കിന് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്



തിരുവനന്തപുരം : തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തുന്നതിനിടെ സബ് കളക്ടർ ആൽഫ്രഡ് ഒവിക്കിന് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ സബ് കളക്ടർ ചികിത്സ തേടി. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ, റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റതായി റിപ്പോർട്ടുണ്ട്.

പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് തേനീച്ചകളുടെ ആക്രമണമുണ്ടായി. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാർ, കലക്ടറേറ്റ് ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി പലർക്കും തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റു. ബോംബ് ഭീഷണിയെ തുടർന്ന് ജീവനക്കാരെല്ലാം പുറത്തായിരുന്നതിനാൽ ആളപായം കുറയ്ക്കാൻ സാധിച്ചു. കുത്തേറ്റതിനെ തുടർന്ന് അവശരായവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

0 Comments

Headline