Latest Posts

മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ ശ്രമം; ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയില്‍



ഇടുക്കി : മദ്യലഹരിയിൽ സഹോദരനെ വെട്ടിക്കൊന്ന കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയില്‍. ചെറുവാട് സ്വദേശി ജഗന്‍ (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 7.30 ഓടെ മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ജഗന്‍ പതിവായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രശ്‌നങ്ങൾ മൂലമാണ് കുടുംബം ചെറുകാട്, ഉന്നതിയിൽ നിന്ന് മറയൂർ സമീപത്തുള്ള ഇന്ദിരാനഗറിലേക്ക് താമസം മാറ്റിയത്. ഇന്ന് വൈകീട്ട് വീണ്ടും മദ്യപിച്ചെത്തി ജഗന്‍ ആക്രമണം തുടർന്നപ്പോഴാണ് സഹോദരന്‍ അരുണ്‍ പ്രകോപിതനായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. ജഗന്റെ മൃതദേശം മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

0 Comments

Headline