കോഴിക്കോട് ചേളന്നൂരിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. കൂടാതെ, റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ചേളന്നൂർ പാലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇറച്ചിക്കട നടത്തുന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്ത് നിയന്ത്രണം വിട്ട് ഓടുകയായിരുന്നു. ഇത് ഉട്ടുകുളം കുമാരസ്വാമി ബസാറിലെത്തിയപ്പോൾ മത്സ്യത്തൊഴിലാളിയായ ഇസ്മായിലിനെ ആദ്യം കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന്, ഇതര സംസ്ഥാന തൊഴിലാളിയായ ലോട്ടറി വിറ്റുപരിജീവിക്കുന്ന ശേഖറിനെ കൊമ്പിൽ ചുഴറ്റിയെറിഞ്ഞു. ഈ സമയം വഴിയാത്രികനായ മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. മൂന്നു പേരെയും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരണ്ടോടിയ പോത്ത് പിന്നീട് അമ്പലത്തുകുളങ്ങര കോരായി താഴം കനാൽ ഫീൽഡ് ബോത്തി ചാലിയിലേക്ക് ഓടി ഇറങ്ങി. വെള്ളം നിറഞ്ഞ കുഴിയിൽ വീണതിനെ തുടർന്ന് പുറത്തുകടക്കാനാകാതെ പോന്നു. സംഭവം അറിഞ്ഞെത്തിയ ഉടമസ്ഥനും നാട്ടുകാരും ചേർന്ന് പോത്തിനെ കീഴടക്കി സുരക്ഷിതമായി പുറത്തെടുത്തു. കാക്കൂർ പോലീസും നരിക്കുനിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
0 Comments