banner

കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ഡ്രൈവർക്ക് ദാരുണാന്ത്യം



കണ്ണൂർ : കണ്ണൂർ മാത്തിലിൽ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. എച്ചിലാംവയൽ സ്വദേശി ജോസഫ് ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. നാട്ടുകാർ ജോസഫിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.

إرسال تعليق

0 تعليقات