കൊല്ലം : ശാസ്താംകോട്ട ആനയടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീരകർഷകനായ വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. ആനയടി സുനിൽ ഭവനിൽ ജി. ഡാനിയൽ (70) എന്നവർക്കാണ് ആക്രമണത്തിൽ തുടയെല്ല് മൂന്നായി ഒടിഞ്ഞത്.
ഇന്നലെ രാവിലെ 9.30ഓടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള പറമ്പിൽ ഡാനിയലും മകൻ അലക്സാണ്ടറും പശുക്കൾക്ക് പുല്ല് ചെത്തുന്നതിനിടെയാണ് സമീപത്തെ പുരയിടത്തിൽ നിന്നെത്തിയ കാട്ടുപന്നി ഡാനിയലിനെ കുത്തിവീഴ്ത്തിയത്.
തുടർന്ന് അദ്ദേഹത്തെ ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ തുടയെല്ലിന് മൂന്ന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. വൈകിട്ട് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
പ്രദേശത്ത് കഴിഞ്ഞ ആറ് വർഷമായി കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു.
0 Comments