Latest Posts

കൊല്ലത്ത് വയോധികയെ കഞ്ചാവുമായി പിടികൂടി എക്സൈസ്; പിടിച്ചെടുത്തത് ഒരു കിലോയോളം കഞ്ചാവ്; നടപടി


കൊല്ലം : അഞ്ചലിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.വി. മോനി രാജേഷിന്റെ നേതൃത്വത്തിൽ കരുകോൺ-കുട്ടനാട് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ 1.080 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് സൂക്ഷിച്ചതിന് വയോധിക പിടിയിൽ. കരുകോൺ-ഇരുവേലിക്കൽ, കുട്ടനാട് ദേശത്ത് ചരിവിള പുത്തൻ വീട്ടിൽ കുലുസം ബീവി എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ ആർ.വി. മോനി രാജേഷിന്റെ നേതൃത്വത്തിൽ EI (Gr) ഷിബു പാപ്പച്ചൻ, AEI (Gr) പ്രദീപ്കുമാർ ബി, PO അഭിലാഷ്, CEO ഗിരീഷ് കുമാർ, ഷിബിൻ അസീസ്, അനന്തു, WCEO ദീപ, മഹേശ്വരി, CEO DVR കണ്ണൻ, CL എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ കഞ്ചാവിനൊപ്പം പിടികൂടുകയും ചെയ്തത്. അറസ്റ്റിലായ വയോധികയ്ക്കെതിരെ വകുപ്പുകൾ പ്രകാരം നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.

0 Comments

Headline