പാലക്കാട് : മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ സ്വദേശി ശ്രീഹരി (15) ആണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ നിരാശയാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. മണ്ണൂർ സ്വദേശികളായ ജ്യോതിഷ്-ശശികല ദമ്പതികളുടെ മകനാണ് ശ്രീഹരി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments