തൃക്കരുവ : CPIM കാഞ്ഞാവെളി ലോക്കൽ കമ്മിറ്റിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സരസ്വതി രാമചന്ദ്രൻ വ്യക്തമാക്കി. SC വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച പഠനമുറി സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നും, പദ്ധതിയിൽ തകരാറുകളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.
"SC ഉന്നമനത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റാനാകില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. SC കുട്ടികളുടെ സ്കോളർഷിപ്പിനായി 5 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലധികമായതിനെ തുടർന്ന്, എല്ലാവർക്കും ആനുകൂല്യം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിന് ആവശ്യമായ അധിക തുക കണ്ടെത്തുന്നതിന് SC കുട്ടികളുടെ പഠനമുറിക്ക് അനുവദിച്ച 12 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപ സ്കോളർഷിപ്പിനായി മാറ്റുകയായിരുന്നു."
പഠനമുറി അനുവദിച്ച ഒരാൾ ഒഴികെ, ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇന്നലെയും ഇന്നും എത്തിച്ചിട്ടുണ്ടെന്നും, ശേഷിക്കുന്ന ഒരാൾക്ക് തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും സരസ്വതി രാമചന്ദ്രൻ അറിയിച്ചു.
"പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ CPIM ലോക്കൽ കമ്മിറ്റി എന്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല" എന്നും അഷ്ടമുടി ലൈവിനോട് പ്രതികരിക്കവേ പഞ്ചായത്ത് പ്രസിഡൻറ് കൂട്ടിച്ചേർത്തു.
0 Comments