തൃശൂർ : കേരള റിയൽ എസ്റ്റേറ്റ് ഏജൻസീസ് അസോസിയേഷൻ (INTUC) സംസ്ഥാന സമിതിയോഗം തൃശൂരിലെ INTUC കെ. കരുണാരൻ സ്മാരക ഹാളിൽ (തൃശൂർ ജില്ലാ കമ്മറ്റി ഓഫീസ്) ചേർന്നു. യോഗത്തിൽ തൃശൂർ ജില്ലാ പ്രസിഡൻ്റ് സുന്ദർ കുന്ദപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനും സംസ്ഥാന സെക്രട്ടറി ജനാർദ്ദനനും മുഖ്യാതിഥികളായി പ്രസംഗിച്ചു. യോഗത്തിൽ ഡോ. വേണു സ്വാഗതം ആശംസിച്ചു.
യോഗത്തിനുശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കൊല്ലത്തുനിന്ന് രാജേഷ് കുമാർ KG, അയത്തിൽ നിസ്സാം, സുധീർ ചുരത്തിങ്കൾ എന്നിവരെ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കുകയുണ്ടായി.
0 Comments