പാലക്കാട് : ഒറ്റപ്പാലത്ത് സഹപാഠിയുടെ ക്രൂര മർദ്ദനത്തിൽ സ്വകാര്യ ഐടിഐ വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. 20 കാരനായ സാജനാണ് ആക്രമണത്തിനിരയായത്. ക്ലാസ് റൂമിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ സഹപാഠി കിഷോർ (20) മർദ്ദിച്ചതായി എഫ്‌ഐആറിൽ പറയുന്നു.
മർദ്ദനത്തിൽ മൂക്കിന്റെ എല്ല് പൊട്ടി...
സംഭവത്തിൽ സാജൻ്റെ മൂക്ക് പൊട്ടുകയും ഇടതു കണ്ണിന് താഴെ ആഴത്തിലുള്ള മുറിവ് സംഭവിക്കുകയും ചെയ്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാജനെ ശസ്ത്രക്രിയയ്ക്കായി നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പുറത്ത്...
ഫെബ്രുവരി 19ന് രാവിലെയായിരുന്നു ആക്രമണം. ക്ലാസ് റൂമിനകത്തുവെച്ച് കിഷോർ ആസൂത്രിതമായ രീതിയിൽ സാജനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇവ പൊലീസ് പരിശോധിച്ചു.
സംഭവത്തെ തുടർന്ന് ഒറ്റപ്പാലം പൊലീസ് പ്രതിയായ കിഷോറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതിനാൽ കിഷോരിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവയച്ചതായി പൊലീസ് വ്യക്തമാക്കി.
0 Comments