Latest Posts

കാഞ്ഞാവെളി വേളിക്കാട് ശ്രീനാരായണമംഗലം കാർത്തികേയ ക്ഷേത്രത്തിലെ പൂയം മഹോത്സവം ഇന്ന് മുതൽ



അഞ്ചാലുംമൂട് : തൃക്കരുവ കാഞ്ഞാവെളി വേളിക്കാട് ശ്രീനാരായണമംഗലം കാർത്തികേയ ക്ഷേത്രത്തിലെ പൂയം മഹോത്സവം ശനിയാഴ്ചയായ ഇന്ന് ആഘോഷപരമായി ആരംഭിക്കും. ഉത്സവം മാർച്ച് 10-ന് സമാപിക്കും. ക്ഷേത്രം തന്ത്രി കമ്മാഞ്ചേരി മഠത്തിൽ സുബ്രഹ്മണ്യൻ, മേൽശാന്തി ഓച്ചിറ ശ്രീഅയ്യപ്പവിലാസത്തിൽ മഹാദേവശർമ തുടങ്ങിയവർ കാർമികത്വം വഹിക്കുന്ന വിശേഷാൽ പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കും.

ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 1-ന് രാവിലെ 7.15-ന് കൊടിയേറ്റ് ഘോഷയാത്ര, 11.05-ന് കൊടിയേറ്റ്, വൈകീട്ട് 5.40-ന് ചന്ദ്രപ്പൊങ്കൽ, രാത്രി 8-ന് നൃത്തം എന്നിവ നടക്കും. മാർച്ച് 2-ന് രാത്രി 8-ന് നൃത്തവും, 3-ന് രാത്രി 8-ന് സിനിമാറ്റിക് ഡാൻസും ഉണ്ടായിരിക്കും.
മാർച്ച് 5-ന് രാത്രി 8-ന് നാടകം, 6-ന് രാത്രി 8.30-ന് ലഘുനാടകം, 7-നും 8-നും രാത്രി 8-ന് കൈകൊട്ടിക്കളി, 9-ന് വൈകീട്ട് 6.30-ന് ചമയവിളക്ക് ഘോഷയാത്ര, രാത്രി 10-ന് മഞ്ഞൾനീരാട്ട് എന്നിവ ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറും.

ഉത്സവത്തിന്റെ സമാപനദിനമായ മാർച്ച് 10-ന് രാവിലെ 6.30-ന് കാവടിഘോഷയാത്ര, 11-ന് നാഗരൂട്ട്, വൈകീട്ട് 3-ന് കെട്ടുകാഴ്ച, രാത്രി നൃത്തം എന്നിവയോടെ ഉത്സവത്തിന് സമാപനം കുറിക്കും.

0 Comments

Headline