കൊല്ലം : ഉളിയക്കോവിലിൽ കോളേജ് വിദ്യാർത്ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പകയെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു. ബാങ്കിൽ ജോലി ലഭിച്ച യുവതി ഈ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.
തേജസ് രാജ് യുവതിയെ ശല്യപ്പെടുത്താൻ തുടർന്നതിനെ തുടർന്ന് വീട്ടുകാർ ഇടപെട്ട് ബന്ധം വിലക്കിയിരുന്നു. ഇതിന് പിന്നാലെ യുവതിയെയും കൊലപ്പെടുത്താനുദ്ദേശിച്ചാണ് പ്രതി എത്തിയത്. ആക്രമണത്തിനുമുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോൾ ഒഴിച്ചതായും പൊലിസ് അറിയിച്ചു.
ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. പ്രതി കാറിൽ എത്തിയ ശേഷം ഫെബിനെയും പിതാവ് ജോർജ് ഗോമസിനെയും കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തേജസ് രാജ് ആത്മഹത്യ ചെയ്തു. പ്രതി ഉപയോഗിച്ച കത്തി റോഡിന്റെ വശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ്.
0 Comments